Patient stories

In their own words.
Stories of care.

Patients and families share their experience of personalized, integrative care at the centre.

A senior doctor in conversation with a patient in a calm, plant-filled consultation room

Testimonials

Hear from our patients.

Patient story
Patient story

Patient experiences

Words shared with gratitude.

ബ്രെസ്റ്റ് കാൻസർ ആണെന്ന് റിപ്പോർട്ട് വന്നപ്പോ ഇനി ഞാൻ ഉണ്ടാകില്ല എന്ന പേടി എന്റെ മനസ്സിനെ വല്ലാതെ തളർത്തി. പിന്നെ ആരോടും സംസാരിക്കാതെ ആയി, എല്ലാം പേടി ആയി. റൂമിൽ തനിച്ചു ഇരിക്കാൻ തുടങ്ങി ഇനി ജീവിതം ഇല്ല എന്ന് ചിന്തിച്ചു തുടങ്ങി ആരോടും. മിണ്ടാതെ ആയി. വീണ്ടും സർജറി പറഞ്ഞു പക്ഷെ എനിക്ക് അതിനൊന്നും ധൈര്യം ഇല്ലായിരുന്നു. അങ്ങനെ ഞാൻ CP മാത്യു സർ ന്റ്റെ ഇന്റർവ്യൂ യൂട്യൂബിൽ കണ്ടു എനിക്ക് മനസ്സിന് എന്തോ ധൈര്യം കിട്ടി തുടങ്ങി. വീണ്ടും വീണ്ടും കണ്ടു.. അങ്ങനെ അവിടെ എത്തി പക്ഷെ സർ നെ നേരിട്ട് കാണാൻ ഉള്ള ഭാഗ്യം കിട്ടിയില്ല.. പക്ഷെ സർ ന്റെ ഒരു ചൈതന്യം അവിടെ ഉണ്ടായിരുന്നു അത് എനിക്ക് ഫീൽ ചെയ്തു. സർ ന്റെ ഫോട്ടോ നോക്കി പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങി ഞാൻ . അന്ന് അവിടെ DR രാമചന്ദ്രൻ സർ, ജാസ്മിൻ mam, സിസ്റ്റേഴ്സ് എല്ലാവരും ഒരുപാട് സ്നേഹത്തോടെ എന്നോട് സംസാരിച്ചു എനിക്ക് ധൈര്യം തന്നു, സ്നേഹം തന്നു. ഒരുപാട് പേടിച്ചു ഞാൻ അവിടെ പോയത് പക്ഷെ തിരിച്ചു പോന്നത് സമാധാനം ആയിട്ടായിരിന്നു. പതുക്കെ എനിക്ക് അസുവത്തിനോടുള്ള പേടി മാറി. മനസ്സിൽ പ്രതീക്ഷകൾ നഷ്ടപെട്ട എനിക്ക് ജീവിതം സ്വപ്നം കാണാൻ തുടങ്ങി, പ്രതീക്ഷകൾ വന്നു തുടങ്ങി.. ഞാൻ ഹോസ്പിറ്റലിൽ പോവുമ്പോൾ അസുവത്തിന് DR കാണാൻ പോവുന്ന പോലെ എനിക്ക് തോന്നിയിട്ടില്ല. എനിക്ക് സ്നേഹം തന്ന, സ്വന്തം ആയ ആരെയൊക്കെയോ കാണാൻ പോവുന്ന സന്തോഷത്തോടെ ഞാൻ അവിടെ പോവുന്നത്. എനിക്ക് ഒരുപാട് സപ്പോർട്ട് ചെറിയൻ ആശ്രമത്തിലെ എല്ലാവർക്കും, ഞാൻ കണ്ടിട്ടില്ലാത്ത CP മാത്യു സർ എല്ലാവരോടും ഒരുപാട് സ്നേഹം, നന്ദി.

Lija.R

Book Consultation ↗